ഇ​ടു​ക്കി: മൂ​ന്നാ​ർ ക​ന്നി​മ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ സു​രേ​ഷ് കു​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. കെ​ഡി​എ​ച്ച് വി​ല്ലേ​ജ് പ​രി​ധി​യി​ലാ​ണ് ഹ​ര്‍​ത്താ​ൽ. കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30നാ​യി​രു​ന്നു കാ​ട്ടാ​ന ആ​ക്ര​മ​ണം. എ​സ​ക്കി രാ​ജ​യു​ടെ മ​ക​ൾ പ്രി​യ​യു​ടെ സ്കൂ​ളി​ൽ വാ​ര്‍​ഷി​ക ദി​ന പ​രി​പാ​ടി ക​ഴി​ഞ്ഞ തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ക​ന്നി​മ​ല എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഇ​വ​ർ കാ​ട്ടാ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ട​ത്.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ സു​രേ​ഷ് കു​മാ​റി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ക്കും. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു പേ​ർ മൂ​ന്നാ​ർ ടാ​റ്റാ ടീ ​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​സ​ക്കി രാ​ജ, ഭാ​ര്യ റ​ജീ​ന എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here