തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കാര്യമായ ശമനമില്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും താ​പ​നി​ല ഉ​യ​രു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്.

സാ​ധാ​ര​ണ​യെ​ക്കാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കൂ​ടു​ത​ൽ ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.ഉ​ഷ്ണ​ത​രം​ഗം അ​തീ​വ ജാ​ഗ്ര​ത വേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളും ഭ​ര​ണ – ഭ​ര​ണേ​ത​ര സം​വി​ധാ​ന​ങ്ങ​ളും വേ​ണ്ട ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സൂ​ര്യാ​ഘാ​ത​വും സൂ​ര്യാ​ത​പ​വും ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൂ​ര്യാ​ഘാ​തം മ​ര​ണ​ത്തി​ലേ​ക്ക് വ​രെ ന​യി​ച്ചേ​ക്കാ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here