ചിക്കാഗോ: ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി. മേയ് രണ്ടിനാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയിൽ വെച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പൊലീസുമായും ഇന്ത്യൻ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

രൂപേഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്നും ചിക്കാഗോ പൊലീസ് പറഞ്ഞു. എൻ ഷെരിഡൻ റോഡിലെ 4300 ബ്ലോക്കിൽ നിന്നാണ് വിദ്യാർഥിയെ കാണാതായത്. ഇക്കഴിഞ്ഞ ഏപ്രിലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ യു.എസ് സംസ്ഥാനമായ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

സമീപ കാലത്ത് ഇന്ത്യൻ വി​ദ്യാർഥികൾക്കു നേരെ യു.എസിൽ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. അതിനു മുമ്പ് ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിക്കു നേരെ ആയുധധാരികൾ ആക്രമണം നടത്തിയിരുന്നു. അടുത്തിടെ യു.എസിൽ നാല് ഇന്ത്യൻ വംശജരായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here