തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയും നാളെ 11 മണി മുതല്‍ ഉച്ചവരെയുമാണ് നിയന്ത്രണം. ഐഎസ്ആര്‍ഒയുടെ പരിപാടിയിലും കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനത്തിലും മോദി പങ്കെടുക്കുംഇന്ന് രാവിലെ 10.30ന് മോദി മോദി കേരളത്തിലെത്തും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് നിയന്ത്രണം എന്നാണ് അറിയിപ്പ്. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിലെ റോഡുകളിലും ഇടറോഡുകളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കില്ല. എയര്‍പോര്‍ട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് – പേട്ട – ആശാന്‍ സ്‌ക്വയര്‍ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും. 28 -ാം തിയതി രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് ഗതാഗത നിയന്ത്രണം.

LEAVE A REPLY

Please enter your comment!
Please enter your name here