തിരുവനന്തപുരം : ഒഎൻവിയുടെ സ്‌മരണാർത്ഥം എല്ലാ വർഷവും കവിയുടെ ജന്മവാർഷികമായ മെയ് 27 നു നൽകി വരുന്ന മികച്ച യുവകവിക്കുള്ള പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെയാണ്‌ അപേക്ഷ സ്വീകരിക്കുന്നത്‌.

അൻപതിനായിരം രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. മുപ്പത്തിയഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരുടെ കവിതാ സമാഹാരമോ, പുസ്‌തകമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള പതിനഞ്ച്‌ കവിതകളോ ആയിരിക്കണം പരിഗണനക്കായി അയക്കേണ്ടത്. ഇതോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും താഴെപ്പറയുന്ന വിലാസത്തിൽ ഏപ്രിൽ 30 നുള്ളിൽ ലഭിക്കേണ്ടതാണ്.ഒഎൻവി കൾച്ചറൽ അക്കാദമി, ‘ഉജ്ജയിനി’, ഭഗവതി ലെയ്ൻ, പൈപ്പിൻമൂട്, ശാസ്‌തമംഗലം, തിരുവനന്തപുരം 695010.

LEAVE A REPLY

Please enter your comment!
Please enter your name here