പത്തനംതിട്ട: ‘എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിൻ്റെ റോഡ് ഷോയും, കലാശകൊട്ടും ബുധനാഴ്ച്ച നടക്കും. രാവിലെ 8.30 ന് ഈരാറ്റുപേട്ടയിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോട് കൂടി ആരംഭിക്കുന്ന റോഡ് ഷോ 9 ന് പൊൻകുന്നം, 9.30 ന് കാഞ്ഞിരപ്പള്ളി, 10 ന് മുണ്ടക്കയം, 10.30 ന് എരുമേലി, 11 ന് റാന്നി,11.40 ന് കോന്നി,12 ന് അടൂർ, 2.30 ന് പന്തളം, 3 ന് കോഴഞ്ചേരി എന്നിവിടങ്ങളിൽ പര്യടനത്തിന് ശേഷം 3.30 ന് പത്തനംതിട്ട നഗരത്തിൽ സെൻ്റ പീറ്റേഴ്സ് ജംഗ്ഷനിലെത്തും തുടർന്ന് ആയിരക്കണക്കിന് എൽ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലാശകൊട്ട് വേദിയായ അബാൻ ജംഗ്ഷനിലേക്ക് എത്തിച്ചേരും. വൈകിട്ട് 6 മണി വരെയാണ് കലാശകൊട്ട് നടക്കുക. ഉച്ചകഴിഞ്ഞ് പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, മേഖലാ കേന്ദ്രങ്ങളിലും റോഡ് ഷോയും കലാശകൊട്ടും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here