എരുമേലി : മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്​തെന്ന വനം വകുപ്പ്​ വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന്​ സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക്​ ​ മാറ്റിയാണ്​ അഡീഷനൽ പ്രിൻസിപ്പൽ ചീഫ്​കൺസർവേറ്റർ ഉത്തരവിട്ട​ത്​. അയ്യപ്പൻകോവിൽ റേഞ്ച്​ ഓഫിസർ ഇ.ഡി. അരുൺ കുമാറിന്​​ എരുമേലിയുടെ​ താൽക്കാലിക ചുമതല നൽകി.​ ​പ്ലാച്ചേരി ഫോറസ്റ്റ്​ സ്​റ്റേഷൻ, പമ്പാ റേഞ്ച് എന്നിവിടങ്ങളിലെ ഒരു കൂട്ടം ബീറ്റ്​ ഫോറസ്റ്റ്​ ഓഫിസർമാർ​ ജയനെതിരെ മുണ്ടക്കയം ഫ്ലൈയിങ്​ സ്ക്വാഡ്​ ​റേഞ്ച്​ ഫോറസ്റ്റ്​ ഓഫിസർക്ക്​ പരാതി നൽകിയത്​.വിഷയത്തിൽ കോട്ടയം സ്​പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ്​​പ്രൊട്ടക്ഷൻ അസി. ഫോറസ്റ്റ്​ കൺസർവേറ്റർ അന്വേഷണം നടത്തി റിപ്പോർട്ട്​സമർപ്പിച്ചിരുന്നു. ഇത്​ പരിഗണിച്ച്​ റേഞ്ച്​ ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന്​ വിജിലൻസ് വിഭാഗം അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശിപാർശ ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ്​ നടപടി.പരാതിക്കാരിൽ മൂന്നു പേർ മാത്രമാണ്​ പേര്​ വെളിപ്പെടുത്തിയത്​. വ്യക്തിപരമായ താൽപര്യ​​ത്തോടെ ഡ്യൂട്ടി നിശ്ചയിക്കുന്നു, എതിർപ്പ്​പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, ജീവനക്കാരികളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു.എന്നാൽ വനം വകുപ്പിനെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ചെടികൾ വച്ച് പിടിപ്പിച്ചുവെന്നും ,ഈ വിവരങ്ങൾ  തെളിവുകൾ ഫോട്ടോഗ്രാഫ് ,മൊഴി  റിപ്പോർട്ട് സഹിതം കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ,കോട്ടയം ഡപ്യൂട്ടി എക്സസൈസ്‌ കമ്മീഷനേർക്കുംഫ്ലൈയിങ്​ സ്ക്വാഡ്​  ഡി എഫ് ഓ ക്കും എരുമേലി റേഞ്ചിൽ നിന്നും സ്ഥലമാറ്റപ്പെട്ട റേഞ്ചർ ബി ആർ ജയൻ രേഖാമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു .ഈ പരാതി ഒത്തുതീർപ്പാക്കുവാൻ പലരും ശ്രമിച്ചെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ ജയൻ തയ്യാറായില്ലാത്തതാണ്  കാര്യങ്ങൾ ഇത്തരത്തിലെത്തിച്ചതെന്ന് പറയപ്പെടുന്നു .കേരളത്തിലെ ഏറ്റവും വലിയ വനം റേഞ്ച് കളിൽ ഒന്നായ എരുമേലിയിൽ ബി ആർ ജയൻ റേഞ്ച് ഓഫീസർ ആയി ചുമതലയേറ്റ ശേഷമാണ് ഐ എസ് ഓ സെർറ്റിഫിക്കേഷൻ ലഭിച്ചത് .മാത്രമല്ല കണമലയിൽ കാട്ടുപോത്ത് ആക്രമണവും ,മരണവും ,ജനകീയ പ്രക്ഷോഭവും വന്നപ്പോഴും ,കാട്ടാനയും കാട്ടുപോത്തും ,പുലിയുമൊക്കെ നാടിനെ വിറപ്പിച്ചപ്പോഴും ജനങ്ങളോടൊപ്പം നിന്ന്റേഞ്ചോഫീസർ എന്ന നിലയിൽ നല്ല പ്രവർത്തനമാണ് ജയൻ കാഴ്ചവച്ചത് .വലിയ റേഞ്ച് എന്ന നിലയിൽ  കൂടുതൽ  ജോലി ചെയ്യേണ്ടി വരുക ,സ്വാഭാവികമാണെന്നും റേഞ്ച് ഓഫീസർ ജയൻ പറയുന്നു .ഏതായാലും പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്ത് 300 ഓളം കഞ്ചാവ് ചെടികൾ വളർത്തിയെന്നത് ഞെട്ടിക്കുന്ന വിവരമാണ് ,ഇതിന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കൂട്ട് നിന്നോ എന്നത് അന്വേഷിക്കേണ്ടത് തന്നെയാണ് .സ്ഥലത്തെ റേഞ്ച് ഓഫീസർ ആണ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത് .ഇതിനു പുറകെയാണ് റിപ്പോർട്ട് നൽകിയ റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം .ഏതായാലും ജനത്തിന് സത്യാവസ്ഥ അറിയാൻ താല്പര്യമുണ്ട് .അതിനായി കാത്തിരിക്കാം .

LEAVE A REPLY

Please enter your comment!
Please enter your name here