പത്തനംതിട്ട :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നലെ (03) എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11.45 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും ജില്ലാ കളക്ടര്‍ നല്‍കി. അനില്‍ കെ. ആന്റണിക്കൊപ്പം ബി.ജെ.പി സ്റ്റേറ്റ് സെക്രട്ടറി കരമന ജയന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഡോ. എ.വി ആനന്ദരാജ്, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.വി.ആര്‍ ഹരി എന്നിവരും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here