മെ​ഡി​ക്ക​ല്‍ കോ​ള​ജ്: കേ​ര​ള​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലെ ആ​ദ്യ റോ​ബോ​ട്ടി​ക് സ​ര്‍ജ​റി ആ​ര്‍.​സി.​സി​യി​ല്‍ വി​ജ​യ​ക​ര​മാ​യി. വൃ​ക്ക​യി​ല്‍ കാ​ന്‍സ​ര്‍ ബാ​ധി​ച്ച ര​ണ്ടു​േ​പ​ർ​ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഒ​രാ​ളു​ടെ വൃ​ക്ക പൂ​ര്‍ണ​മാ​യും മ​റ്റൊ​രാ​ളു​ടെ വൃ​ക്ക​യി​ല്‍ കാ​ന്‍സ​ര്‍ ബാ​ധി​ച്ച ഭാ​ഗം മാ​ത്ര​വും റോ​ബോ​ട്ടി​ക് സ​ര്‍ജ​റി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. ര​ണ്ടു രോ​ഗി​ക​ളും സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.വ​ന്‍കി​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ വ​ലി​യ ചെ​ല​വ്​ വേ​ണ്ടി​വ​രു​ന്ന റോ​ബോ​ട്ടി​ക് സ​ര്‍ജ​റി അ​തി​ന്റെ മൂ​ന്നി​ലൊ​ന്ന്​ ചെ​ല​വി​ലാ​ണ് ആ​ര്‍.​സി.​സി​യി​ല്‍ ന​ട​ത്തി​യ​ത്. അ​തി​സ​ങ്കീ​ര്‍ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ കൂ​ടു​ത​ല്‍ മി​ക​വോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും നി​ര്‍വ​ഹി​ക്കാ​ന്‍ സ​ര്‍ജ​ന്‍മാ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ് റോ​ബോ​ട്ടി​ക് സ​ര്‍ജ​റി യൂ​നി​റ്റ്.രോ​ഗി​ക​ള്‍ക്ക് ശ​സ്ത്ര​ക്രി​യ മൂ​ല​മു​ള്ള ര​ക്ത​ന​ഷ്ടം , വേ​ദ​ന, അ​ണു​ബാ​ധ, ശ​സ്ത്ര​ക്രി​യ​മൂ​ല​മു​ള​ള മു​റി​വു​ക​ളു​ടെ വ​ലു​പ്പം, ആ​ശു​പ​ത്രി വാ​സം എ​ന്നി​വ ഗ​ണ്യ​മാ​യി കു​റ​യു​ക​യും വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ക​യും ചെ​യ്യും.ക​ഴി​ഞ്ഞ​മാ​സം 15നാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​റോ​ബോ​ട്ടി​ക്​ ശ​സ്ത്ര​ക്രി​യ യൂ​നി​റ്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്.ആ​ര്‍.​സി.​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​രേ​ഖ എ.​നാ​യ​രു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് സ​ര്‍ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷാ​ജി തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​ശി​വ​ര​ഞ്ജി​ത്, ഡോ. ​ശ്രീ​വ​ത്സ​ന്‍, ഡോ.​അ​ഖി​ല്‍ തോ​മ​സ് എ​ന്നീ സ​ര്‍ജ​ന്മാ​ര്‍ അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​മേ​രി തോ​മ​സ് , ഡോ. ​വി​ജി​പി​ള്ള, സ്റ്റാ​ഫ് ന​ഴ്‌​സു​മാ​രാ​യ ഇ​ന്ദു, ര​ശ്മി, ര​മ്യ, അ​ഞ്ജ​ലി, ബൈ​ജു​ദീ​ന്‍, ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ സാ​ങ്കേ​തി​ക ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ എ​ബി​ന്‍, സ​ന്തോ​ഷ്, കി​ര​ണ്‍, ബ​യോ​മെ​ഡി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം, സി.​എ​സ്.​എ​സ്.​ഡി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട ടീ​മാ​ണ് ഈ ​ദൗ​ത്യം നി​ര്‍വ​ഹി​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here