എരുമേലി :എൽ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം 23 ന് ചർച്ചചെയ്യാനിരിക്കെ കോൺഗ്രസിന്റെ എരുമേലി  പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ (സുബി )സണ്ണി തൽസ്ഥാനം രാജിവച്ചു . പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് എതിരെ എൽഡിഎഫ് 23 ന് അവിശ്വാസ പ്രമേയം നൽകാനിരിക്കെ ആണ് പ്രസിഡന്റ് കോൺഗ്രസ്‌ നേതൃത്വ നിർദേശപ്രകാരം ഇന്ന് പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ രാജി നൽകിയത്. രാജി വെച്ച സാഹചര്യത്തിൽ ഇനി പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് വരണാധികാരി കാഞ്ഞിരപ്പള്ളി ബിഡിഒ ഔദ്യോഗിക അറിയിപ്പ് നൽകുമെന്നാണ് സൂചന. കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തിന് മൂന്ന് വനിതകൾ ആണ് രംഗത്തുള്ളത് .ജിജിമോൾ സജി ,ലിസി സജി ,അനിത സന്തോഷ് എന്നിവരാണിവർ .മറിയാമ്മ സണ്ണി കോൺഗ്രസിലെ മുൻ ധാരണ പ്രകാരം ആറു മാസം കഴിഞ്ഞു പ്രസിഡന്റ് സ്ഥാനം രാജി വച്ച് അടുത്ത അംഗത്തിന് പ്രസിഡന്റ് സ്ഥാനം നൽകുമെന്നായിരുന്നു തീരുമാനം .ഇത് നടക്കാത്ത സാഹചര്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു .അവിശ്വാസത്തിനു മുമ്പ് പ്രസിഡന്റ് സ്ഥാനം മറിയാമ്മ സണ്ണി രാജി വച്ചില്ലെങ്കിൽ അവിശ്വാസത്തെ പിന്തുണക്കുമെന്ന് ചില യൂ ഡി എഫ് അംഗങ്ങൾ അഭിപ്രായപ്പെട്ടതോടെയാണ് ഇപ്പോൾ മറിയാമ്മ സണ്ണി പ്രസിഡന്റ് സ്ഥാനം രാജി വച്ചിരിക്കുന്നത് .പിന്നീട് ഉള്ള കാര്യങ്ങൾ കാത്തിരുന്ന് കാണാം ,അതായത് ഇത് എരുമേലി രാഷ്ട്രീയമാണ് ….കേരളത്തിൽ ഒരിടത്തും കാണാത്ത വികസന വിരോധ രാഷ്ട്രീയം ….

LEAVE A REPLY

Please enter your comment!
Please enter your name here