തിരുവനന്തപുരം : അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്‌ടർമാരായ കോട്ടയം മീനടം നെടുംപൊയ്‌കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (39) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ആര്യയുടെയും ​ ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലും നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലുമാണ് എത്തിക്കുക. നവീന്റെ സംസ്‌കാരച്ചടങ്ങ് നാളെയായിരിക്കും നടത്തുന്നതെന്ന് കുടുംബം അറിയിച്ചു.ഏപ്രിൽ രണ്ടിന് ഇറ്റാനഗറിലെ ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂന്നുപേരുടെയും മരണം.

LEAVE A REPLY

Please enter your comment!
Please enter your name here