ക​ണ്ണൂ​ർ: ക​ണ്ണ​പു​ര​ത്ത് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.രാ​വി​ലെ 8.15 ഓ​ടെ ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം കെ​എ​സ്‌​ടി​പി റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തി​രൂ​രി​ൽ​നി​ന്ന് പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബൈ​ക്കും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ലോ​റി​യു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്.അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് അ​പ​ക​ട​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​നെ ചെ​റു​കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here