പാലക്കാട്: മനിശേരിയിൽ ഇന്നുരാവിലെയാണ് സംഭവം.വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന മാന്നന്നൂർ എയുപി സ്കൂളിന്റെ വാനാണ് അപകടത്തിൽപെട്ടത്. ഒറ്റപ്പാലം- ഷൊർണൂർ റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യബസാണ് വാനിൽ ഇടിച്ചത്.പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.