കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണാടക സ്വദേശികൾക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

താമരശ്ശേരി ചുരം നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് ഇരുപത് അടി താഴ്ചയിലേക്കാണ് പിക്കപ്പ് വാൻ മറിഞ്ഞത്. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഇതുവഴി കടന്നുവന്ന വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിക്കപ്പ് വാൻ ചുരത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഗതാഗതം പുന:സ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here