കോട്ടയം:കുമാരനല്ലൂരിൽ ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ കീമാനായി ജോലി ചെയ്യുന്ന യുവാവ് മരിച്ചു. കോട്ടയം നട്ടാശ്ശേരി വടുതലയിൽ വിജു മാത്യു (48) ആണ് മരിച്ചത്. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിലെ ലോക്കുകള്‍ ഉറപ്പിക്കുന്നതിനിടെയാണ് അപകടമെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. ഇയര്‍ ബാലന്‍സിംഗ് രോഗാവസ്ഥയുള്ള വിജു ട്രാക്കിലേക്ക് കുഴഞ്ഞുവീണതാകാമെന്നാണ് നിഗമനം. കോട്ടയം റെയില്‍വേ പൊലീസും, ഗാന്ധിനഗര്‍ പൊലീസും സ്ഥലത്തെത്തി. കോട്ടയത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് മരിച്ച വിജു താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here