മലപ്പുറം: തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു 30 ഓളം പേർക്ക് പരിക്കേറ്റു. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് പുറത്തെടുത്തത് . പ്രദേശത്ത്  രക്ഷാപ്രവർത്തനം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here