തൃശൂർ: ഇന്ന് പുലർച്ചെ നാലിന് കൊടകരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെന്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നാലു പേരുടെ പരിക്ക് ഗുരുതരമാണ്. എട്ടു പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സ തേടി.വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്.ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. പിന്നിൽ മറ്റൊരു ലോറിയും വന്ന് ഇടിച്ചു.