തൃശൂർ: ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം.രിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്ക് സമീപത്തുളള പെട്രോൾ പമ്പിൽ ഷാനവാസ് സ്കൂട്ടറിലെത്തി കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് തൊട്ടടുത്ത വാഹനത്തിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം യുവാവ് പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.തീ ആളിപ്പടർന്നതോടെ ജീവനക്കാർ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് അണയ്ക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിഞ്ഞുപോയെന്നും ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഷാനവാസിനെ ഉടൻ തന്നെ മെറീന ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here