മുണ്ടക്കയം  :   മുബൈയിൽ  വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് – നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന്  800 മീറ്ററിൽ ബ്രോൺസ് മെഡലും, 1500 മീറ്ററിൽ സിൽവർ മെഡലും   നേടി നാടിൻ്റെ അഭിമാനമായി. കുട്ടിക്കാനം മരിയൻ കോളേജിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രസാദ്. ഭാര്യ   ജയമോൾ പ്രസാദ്, മക്കൾ ആതിര, അർച്ചന, ഐശ്വര്യ. സ്പോർട്സ് ക്വാട്ടയിലൂടെ ജോലി നേടി  37  വർഷം രാജ്യ സേവനം ചെയ്ത  റിട്ടയേർഡ് ബി.എസ്. എഫ്  ജവാന് മാസ്റ്റേഴ്സ് കായിക രംഗത്ത് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ്  കുടുംബവും.ഒപ്പം  കുട്ടിക്കാനം മരിയൻ കോളേജിലെ   സെക്യൂരിറ്റി ഓഫീസറായ ജോസഫും ജീവനക്കാരും അദ്ധ്യപകരും അച്ചൻമാരും.   കൂട്ടിക്കൽ സെൻ്റ് ജോർജ്ജ്  ഹൈസ്ക്കൂളിലെ പഠനകാലത്ത് തന്നെ നിരവധി തവണ  ദേശീയ,  സംസ്ഥാന  മീറ്റുകളിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട് ഇദ്ദേഹം . മാസ്റ്റേഴ്സ് കായിക മേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഈ  പഴയകാല കായികപ്രതിഭ. ഇപ്പോഴുള്ള നേട്ടങ്ങൾക്ക് പിന്നിൽ മരിയൻ കോളേജിലെ കായിക വിഭാഗവും കൂടെ കോളേജിലെ മറ്റ് ജീവനക്കാരുടെയും പിന്തുണ തന്നെയാണ് എന്ന് ഉറപ്പിക്കുകയാണ് ഓരോ മെഡൽ നേട്ടത്തിലൂടെയും നാടിൻറെ അഭിമാനമായ  പ്രസാദ്.ദേശീയ നേട്ടങ്ങൾ കൈവരിച്ച പി കെ പ്രസാദിന് ശബരി ന്യൂസിന്റെ അഭിനന്ദനങൾ ……

LEAVE A REPLY

Please enter your comment!
Please enter your name here