അഞ്ചാം ഘട്ടത്തിൽ 49 ലോക്‌സഭാമണ്ഡലങ്ങളിലായി സമർപ്പിച്ചത് 1586 നാമനിർദേശപ്പത്രികകൾ

ന്യൂഡൽഹി : 08 മെയ് 2024

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത് 8 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി 695 സ്ഥാനാർഥികൾ. 8 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ചാം ഘട്ടത്തിലേക്കുള്ള നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2024 മെയ് 3 ആയിരുന്നു. സൂക്ഷ്മപരിശോധനയ്ക്കുശേഷം, 749 നാമനിർദേശപ്പത്രികകൾ സാധുതയുള്ളതാണെന്നു കണ്ടെത്തി.

അഞ്ചാം ഘട്ടത്തിൽ, മഹാരാഷ്ട്രയിൽ 13 പാർലമെന്റ് മണ്ഡലങ്ങളിൽനിന്നായി 512 നാമനിർദേശപ്പത്രികകൾ ലഭിച്ചു. ഉത്തർപ്രദേശിൽ 14 ലോക്‌സഭാമണ്ഡലങ്ങളിൽനിന്ന് 466 പത്രികകൾ ലഭിച്ചു. ഝാർഖണ്ഡിലെ 4-ചത്ര ലോക്‌സഭാമണ്ഡലത്തിൽനിന്ന് 69 പത്രികകളും ഉത്തർപ്രദേശിലെ 35-ലഖ്‌നൗവിൽനിന്ന് 67 നാമനിർദേശപ്പത്രികകളും ലഭിച്ചു. അഞ്ചാം ഘട്ടത്തിൽ ലോക്‌സഭാമണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ശരാശരി എണ്ണം 14 ആണ്.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനം/കേന്ദ്രഭരണപ്രദേശം തിരിച്ചുള്ള വിശദാംശങ്ങൾ:

സംസ്ഥാനം/കേന്ദ്രഭരണപ്രദേശംഅഞ്ചാം ഘട്ടത്തിലെ ലോക്‌സഭാമണ്ഡലങ്ങളുടെ എണ്ണംലഭിച്ച നാമനിർദേശപ്പത്രികകൾസൂക്ഷ്മപരിശോധനയ്ക്കുശേഷം സാധുവായ സ്ഥാനാർഥികൾപത്രിക പിൻവലിക്കലിനുശേഷം മത്സരിക്കുന്ന സ്ഥാനാർഥികൾ
ബിഹാർ51648280
ജമ്മു & കശ്മീർ1382322
ഝാർഖണ്ഡ്31485754
ലഡാക്ക്1853
മഹാരാഷ്ട്ര13512301264
ഒഡിഷ5874140
ഉത്തർപ്രദേശ്14466147144
പശ്ചിമ ബംഗാൾ71639388
ആകെ4915867496

LEAVE A REPLY

Please enter your comment!
Please enter your name here