കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നല്‍ പണിമുടക്ക്. ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140ഓളം ലോഡ് സര്‍വീസുകള്‍ മുടങ്ങി.ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ലോഡുമായി പോകുന്ന തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് അടക്കമുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
ബുധനാഴ്ചയാണ് കൊടകരയില്‍ പൈസയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡ്രൈവറെ ലോഡിംഗ് തൊഴിലാളികള്‍ മര്‍ദിച്ചത്. സിലിണ്ടര്‍ ഇറക്കിയതിന് കൂടുതല്‍ തുക ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പരിക്കേറ്റ ഡ്രൈവര്‍ ശ്രീകുമാര്‍ ആദ്യം തൃശൂരില്‍ ചികിത്സ തേടിയെങ്കിലും വൈകുന്നേരത്തോടെ സ്ഥിതി വഷളായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.