മുംബൈ: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം ഋതുരാജ് സിങ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പാൻക്രിയാറ്റിക് സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഡിസ്ചാര്‍ജ്.ഇന്നലെ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ശേഷം മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അടുത്ത സുഹൃത്തായ നടന്‍ അമിത് ബെഹ്ല്‍ അറിയിച്ചു. ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സി, വിവേക് അ​ഗ്നിഹോത്രി, ഹൻസൽ മെഹ്ത, സോനു സൂദ് തുടങ്ങിയവർ ഋതുരാജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.ഋതുരാജിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകൾ ‘ബനേഗി അപ്നി ബാത്ത്’, ‘തെഹ്കികാത്’, ‘കുത്തുംബ്’, ‘ജ്യോതി’, ‘ബെയ്‌ന്തേഹാ’, ‘അനുപമ’ തുടങ്ങിയവയാണ്. ബദ്രിനാഥ് കി ദുല്‍ഹനിയ, തുനിവ്, യാരിയാന്‍-2 എന്നീ സിനിമകളിലും ‘മെയ്ഡ് ഇന്‍ ഹെവന്‍’ തുടങ്ങി ഏതാനും വെബ് സീരിസുകളിലും ഋതുരാജ് സിങ് അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here