ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിൽ 

സോജൻ ജേക്കബ് 

എരുമേലി :അടുത്തയാഴ്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ വരാനിരിക്കെ സെക്ഷൻ 11 (1 ),12 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണ്ണവും കെട്ടിടങ്ങളുടെ വിശദമായ വിവരവും തിട്ടപ്പെടുത്തുന്നത് അന്തിമ ഘട്ടത്തിൽ .വിമാനത്താവളത്തിനായി കെട്ടിടങ്ങളും ,വീടും നഷ്ടപ്പെടുന്നവരുടെ അടുത്തെത്തിയാണ് കൺസൾട്ടൻസി അധികൃതർ കെട്ടിടങ്ങൾ അളക്കുന്നതും കുടുംബങ്ങളുടെ പൊതുസ്ഥിതി മനസിലാക്കുന്നതും .കഴിഞ്ഞദിവസങ്ങളിൽ കാരിത്തോട് മേഖലയിൽ ഇത്തരത്തിൽ പരിശോധന നടത്തിയ വീടുകളിലെ വീടിന്റെ അളവും ,വീട്ടിലെ അംഗങ്ങളുടെ ജോലി ,വയസ് ,ഉൾപ്പെടെയുള്ളവ ചോദിച്ചറിഞ്ഞിരുന്നു .സ്ഥലം നഷ്ടപ്പെടുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നേരത്തെ തന്നെ ശേഹരിച്ചിട്ടുണ്ട് .ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 165 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടി വരുന്നത് .ഇവർക്കുള്ള പുനഃരധിവാസവും പാക്കേജുകളും പ്രഖ്യാപിക്കേണ്ടതിനാണ് വിവരശേഖരണം നടത്തുന്നത് .

വിമാനത്താവള നിർമ്മാണത്തിനുള്ള സ്പെഷ്യൽ ഓഫീസ് സൗകര്യപ്രദമായ സ്ഥലത്ത് പ്രധാനമായും വാടക ഇല്ലാതെ  സർക്കാർ  സംവിധാനത്തിൽ തന്നെ തുറക്കുന്നതിനാണ് സാധ്യത .അത് എരുമേലിയിൽ ആകണമെന്നില്ല .ഏറ്റെടുക്കാനുള്ള സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാര നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ഓഫീസ് തുറന്ന് സ്‌പെഷല്‍ തഹസില്‍ദാരെ നിയമിക്കും.സിയാല്‍ മോഡല്‍ കമ്പനി രൂപീകരിച്ച് മൂവായിരം കോടി രൂപ ചെലവിലാണ് 2027ല്‍ എയര്‍പോര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കുക. 51 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനായിരിക്കും.റവന്യു വകുപ്പിന്റെ നടപടികളാണ് മുന്നിലുള്ളത്. മഴയും കാലാവസ്ഥാ പ്രശ്നങ്ങളും മൂലമുള്ള താമസം ഒഴിച്ചാൽ സ്ഥലമേറ്റെടുപ്പ് വേഗം പൂർത്തിയാക്കാമെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കോടതിക്കേസ് ഉൾപ്പെടെ പ്രതിസന്ധികൾ മുന്നിലുണ്ട്. സ്ഥലം ഏറ്റെടുത്ത് കൈമാറിയാൽ 3 വർഷത്തിനുളളിൽ വിമാനത്താവളം സജ്ജമാക്കുമെന്ന് അധികൃതരുടെ ഉറപ്പ്.

മധ്യകേരളത്തിന്റെ വികസനമുന്നേറ്റത്തിന് കുതിപ്പേകുന്ന ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ഇനിയുള്ള നടപടിക്രമങ്ങൾ ഇവയാണ് :-ഭൂമി ഏറ്റെടുക്കൽ നിയമം 11(1) സെക്ഷൻ പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം ഇറങ്ങണം. (ഇതിൽ ഓരോ ഭൂ ഉടമയ്ക്കും എകദേശം എത്ര മാത്രം നഷ്ടമാകുമെന്നറിയാം. സർവേ നമ്പർ സഹിതമാണിത്).∙ സെക്ഷൻ 12 പ്രകാരമുള്ള നടപടി അടുത്തഘട്ടത്തിൽ ഇറങ്ങും. (ഓരോ വ്യക്തിയുടെയും ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം ഇതിലുണ്ടാകും.)

∙ സ്ഥലം നഷ്ടപ്പെടുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കും. ഇതുമായി ബന്ധപ്പെട്ടവർക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള പാക്കേജ് സർക്കാർ പ്രഖ്യാപിക്കും. (റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് പാക്കേജാണിത്. ഇതോടൊപ്പം സെക്ഷൻ 19(1) പ്രകാരമുള്ള വിജ്ഞാപനം വരും.)
∙ ഭൂമി ഏറ്റെടുത്തതായി വ്യക്തികൾക്ക് അറിയിപ്പ് നൽകും.(അക്കൗണ്ടിലേക്ക് പണം നൽകിയ ശേഷം ഭൂമി ഏറ്റെടുക്കും)

∙ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിക്കുള്ള പ്രവൃത്തികൾ.
∙ സിയാൽ മാതൃകയിൽ കമ്പനി രൂപീകരണം, ധനസമാഹരണം.
∙ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി,
∙ സംസ്ഥാന സർക്കാരിന്റെ  അനുമതികൾ വേണം. (അഗ്നിരക്ഷാസേന, പൊലീസ്, തദ്ദേശഭരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ അനുമതി ആവശ്യമാണ്)

LEAVE A REPLY

Please enter your comment!
Please enter your name here