പത്തനംതിട്ട :വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ എൽ ഡി എഫിൽ തോമസ് ഐസക്കും യൂ ഡി എഫിൽ നിലവിലെ എം പി ആന്റോ ആന്റണിയും സീറ്റ് ഉറപ്പിച്ചിരിക്കെ എൻ ഡി എ സ്ഥാനാർത്ഥിക്കായി ചർച്ചകൾ തുടരുന്നു .അടുത്തിടെ ബി ജെ പി യിൽ ചേർന്ന പി സി ജോർജും മകൻ ഷോൺ ജോര്ജും പരിഗണയിലുണ്ടെങ്കിലും എസ്  എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ എതിർപ്പ് വിലങ്ങുതടിയായിരിക്കുകയാണ് .അങ്ങനെ വന്നാൽ ബി ജെ പി നേത്രത്വം തന്നെ പുതിയ സ്ഥാനാർത്ഥിയെ കണ്ടത്തേണ്ടി വരും .ബി ജെ പി  എറണാകുളം മേഖലാ പ്രസിഡന്റ് എൻ ഹരി ,എം ടി രമേശ് ഉൾപ്പെടെ പ്രമുഖ സിനിമ തരാം  ഉണ്ണി മുകുന്ദൻ വരെ പരിഗണയിൽ ഉണ്ട് .എന്നാൽ ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായതിനാൽ ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ള സ്ഥാനാർത്ഥിയെ പരിഗണിക്കാൻ സാധ്യതയേറെയാണ് .അങ്ങനെയെങ്കിൽ പി സി ജോർജിനോ ,മകൻ ഷോൺ ജോർജ്ജിനോ സാധ്യത കല്പിക്കപ്പെടുന്നുണ്ട് .കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിലും ആന്റോ ആന്റണിയും തോമസ് ഐസക്കും മണ്ഡലത്തിലുടെനീളം പര്യടനങ്ങളിലാണ് .  എം പി യായി താൻ  നടത്തിയ ഇടപെടലുകളിലൂടെ മണ്ഡലത്തിൽ നടന്ന വികസന നേട്ടങ്ങളിൽ കേന്ദ്രീകരിച്ചും ,മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുമാണ് ആന്റോ ആന്റണി വോട്ടു തേടുന്നത് .ശബരിമല ഗ്രീൻഫീൽഡ് ഐയർപോർട്ട് ,ശബരി റെയിൽ ,183 എ ,ഗ്രീൻ ഫീൽഡ്ഉൾപ്പെടയുള്ള നാഷണൽ ഹൈവേ വികസനം ,എല്ലാ പഞ്ചായത്തുകളിലും പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ റോഡ് വികസനം കൊണ്ടുവന്നത് ,3500 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ളമെത്തിക്കുന്നത് എല്ലാം തന്റെ വികസന നേട്ടങ്ങളായി ആന്റോ ആന്റണി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നുണ്ട് .

ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങൾ ആണ് തോമസ് ഐസക് വിജയത്തിനായി വോട്ടർമാർക്ക് മുമ്പിലവതരിപ്പിക്കുന്നത് .ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടന്നിട്ടില്ലങ്കിലും പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലെയും പാർട്ടി ലോക്കൽ കമ്മിറ്റികൾ സന്ദർശിച്ച് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തോമസ് ഐസക് നടത്തിക്കഴിഞ്ഞു .കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും സംസ്ഥാന സർക്കാരിനോടുള്ള വിമുഖതയും വോട്ടാക്കി മാറ്റാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത് .ഏതായാലും സംസ്ഥാനം ശ്രദ്ധിക്കപ്പെടുന്ന തിരങ്ങെടുപ്പായിരിക്കും പത്തനംതിട്ട പാർലിമെന്റ് നിയോജകമണ്ഡലത്തിൽ നടക്കാൻ പോകുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here