എരുമേലി :എരുമേലി പഞ്ചായത്തിൽ യൂ  ഡി എഫ് ഭരണസമിതിക്കെതിരെ എൽ ഡി എഫ് നൽകിയിരിക്കുന്ന അവിശ്വാസം വിജയിക്കാൻ സാധ്യതയേറി .കോൺഗ്രസ്സ് നേത്രത്വം പ്രശ്നങ്ങൾ പരിഹരിച്ചതായി പറയുന്നെങ്കിലും അഗ്നിപർവ്വതം പുകയുകയാണവിടെ .കഴിഞ്ഞ കമ്മിറ്റിയിൽ രണ്ട് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തിരുന്നില്ല .ഇത് മാത്രമല്ല നിലവിലെ പ്രസിഡന്റ് ഒരു കോൺഗ്രസ്സ് അംഗത്തിന്റെ പേര് പറഞ്ഞു ,അവർ പ്രസിഡന്റ് ആകട്ടെ എന്ന് പറഞ്ഞത് പ്രശ്നങ്ങൾ രൂക്ഷമാക്കിയിട്ടുണ്ട് .ആറു മാസം കഴിഞ്ഞു പ്രസിഡന്റ് ആയ മറിയാമ്മ സണ്ണി രാജി വയ്ക്കുമെന്നായിരുന്നു ആദ്യ ധാരണ .എന്നാൽ ഒരു വർഷമായിട്ടും കോൺഗ്രസ്സ് നേത്രത്വം ഇടപെട്ട് ചർച്ചകൾ നടത്താത്തത് കോൺഗ്രസ്സ്   പഞ്ചായത്ത് അംഗങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു .ജാതി തിരിച്ചുള്ള ആരോപണങ്ങളും സ്ഥിതി വഷളാക്കിയിരിക്കുകയാണ് .പ്രസിഡന്റ് സ്ഥാനത്തിനായി മൂന്ന് വനിതാ കോൺഗ്രസ്സ്  അംഗങ്ങൾ രംഗത്തുണ്ട് .അവിശ്വാസത്തിനു മുമ്പ് പ്രസിഡന്റ് മറിയാമ്മ സണ്ണി രാജി സമർപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളുവെന്നും കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here