തിരുവനന്തപുരം: ഹയർസെക്കൻഡറി സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നോട്ടിഫിക്കേഷന്‍ ഇന്ന് ഇറങ്ങുമെന്നും15 വരെ അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കും പതിനഞ്ചുവരെ അപേക്ഷിക്കാം. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം.ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. സയൻസ് വിഭാഗത്തില്‍ 189411 പേര് പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര് പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി.വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്റെ കുറവാണുണ്ടായത്