ന്യൂ­​ഡ​ല്‍­​ഹി: രാ­​ജ്യ­​ത്ത് ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ആ​ദ്യ ര­​ണ്ട് ഘ­​ട്ട­​ങ്ങ­​ളി­​ലെ വോ­​ട്ടെ­​ടു­​പ്പി­​ന് പി­​ന്നാ​ലെ പോ­​ളിം­​ഗ് ശ­​ത­​മാ­​നം കു­​റ­​ഞ്ഞ­​തി​ല്‍ നി​രാ​ശ പ്ര​ക­​ടി­​പ്പി­​ച്ച് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍.ന​ഗ​ര​മേ​ഖ​ല​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് ക​ടു​ത്ത നി­​സം­​ഗ­​ത­​യു­​ണ്ടാ­​യെ­​ന്നാ­​ണ് ക­​മ്മീ​ഷ­​ന്‍റെ വി­​ല­​യി­​രു​ത്ത​ല്‍. പോ​ളി​ങ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വ് സം​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ­​ത്.

ഗാ­​സി­​യാ­​ബാ​ദ്, ബം​ഗ​ളൂ​രു സെ​ന്‍­​ട്ര​ല്‍, ബം​ഗ​ളൂ​രു സൗ­​ത്ത് മ­​ണ്ഡ­​ല­​ങ്ങ­​ളി​ല്‍ പോ­​ളിം­​ഗ് ശ­​ത­​മാ­​നം 50 പോ​ലും ക­​ട­​ന്നി­​ല്ലെ​ന്നും ക­​മ്മീ­​ഷ​ന്‍ പ­​രാ­​മ​ര്‍­​ശി​ച്ചു. ന​ഗ​ര​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​രെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ചാ­​ര­​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടും അ​വ​ര്‍ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി­​ച്ചി­​ട്ടി­​ല്ലെ­​ന്ന് ക­​മ്മീ­​ഷ​ന്‍ വ്യ­​ക്ത­​മാ​ക്കി. ഇ­​നി അ­​ഞ്ച് ഘ­​ട്ട തെ­​ര­​ഞ്ഞെ­​ടു­​പ്പു­​ക­​ളാ­​ണ് ന­​ട­​ക്കാ­​നു­​ള്ള​ത്. തു­​ട​ര്‍­​ഘ­​ട്ട­​ങ്ങ­​ളി​ല്‍ ജാ​ഗ്ര­​ത പു­​ല​ര്‍­​ത്താ­​നാ­​ണ് ക​മ്മീ­​ഷ​ന്‍റെ നി​ര്‍­​ദേ​ശം.രാ­​ജ്യ­​ത്ത് 102 സീ­​റ്റു­​ക­​ളി­​ലേ­​ക്ക് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ന­​ട­​ന്ന ആ­​ദ്യ­​ഘ​ട്ട വോ­​ട്ടെ­​ടു­​പ്പി​ല്‍ 66.14 ശ­​ത­​മാ­​നം പോ­​ളിം­​ഗാ­​ണ് രേ­​ഖ­​പ്പെ­​ടു­​ത്തി­​യ­​ത്. 88 സീ­​റ്റു­​ക­​ളി­​ലേ­​ക്ക് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ന­​ട­​ന്ന ര​ണ്ടാം ഘ​ട്ട വോ­​ട്ടെ­​ടു­​പ്പി​ല്‍ 66.71 ശ­​ത­​മാ­​നം പോ­​ളിം​ഗും രേ­​ഖ­​പ്പെ­​ടു​ത്തി. ആ­​ദ്യ­​ഘ­​ട്ട­​ത്തി​ല്‍ ക­​ഴി­​ഞ്ഞ ത­​വ­​ണ­​ത്തേ­​ക്കാ​ള്‍ നാ­​ല് ശ­​ത­​മാ­​നം കു­​റ​വും ര​ണ്ടാം ഘ­​ട്ട­​ത്തി​ല്‍ മൂ­​ന്ന് ശ­​ത­​മാ­​നം കു­​റ­​വും പോ­​ളിം­​ഗാ​ണ് രേ­​ഖ­​പ്പെ­​ടു­​ത്തി­​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here