ന്യൂഡൽഹി: വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്.ഇതോടെ, പഴയ കോച്ചുകൾ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.ഒരേസമയം 48 പേർക്ക് വരെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളിൽ ഉണ്ടാകും. രുചികരമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കിയിട്ടുണ്ട്. വെസ്റ്റേൺ റെയിൽവേയാണ് ഇവ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here