പാ​റ്റ്ന: ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ര്‍ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അധികാരമേൽക്കും. രാ​ജ്ഭ​വ​നി​ല്‍ ഇ​തി​നാ​യു​ള്ള ഒ​രു​ക്കം തു​ട​ങ്ങി.

ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ബി​ഹാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

കോ​ണ്‍­​ഗ്ര­​സി­​ലെ ഒ​ന്‍​പ­​ത് എം​എ​ല്‍​എ​മാ​രു​മാ­​യി പാ​ര്‍​ട്ടി നേ­​തൃ­​ത്വ­​ത്തി­​ന് ഫോ­​ണി​ല്‍ ബ­​ന്ധ­​പ്പെ­​ടാ​ന്‍ ക­​ഴി­​യു­​ന്നി​ല്ല.

ആ­​കെ 19 എം­​എ​ൽ​എ­​മാ­​രാ­​ണ് ബി­​ഹാ­​റി​ല്‍ കോ​ണ്‍​ഗ്ര­​സി­​നു­​ള്ള­​ത്. രാ­​വി­​ലെ 11ന് ​പൂ​ര്‍​ണി­​യ­​യി​ല്‍ പാ​ര്‍­​ട്ടി എം­​എ​ല്‍​എ­​മാ­​രു­​ടെ യോ­​ഗം വി­​ളി­​ച്ച് ചേ​ര്‍­​ത്തി­​രു​ന്നു. ഈ ​സ­​മ­​യ­​ത്താ­​ണ് പ­​കു​തി­​യോ­​ളം എം­​എ​ല്‍­​എ­​മാ­​രെ ഫോ­​ണി​ല്‍ ബ­​ന്ധ­​പ്പെ­​ടാ​ന്‍ ക­​ഴി­​യാ­​തെ വ­​ന്ന​ത്. ഇ­​തേ തു­​ട​ര്‍­​ന്ന് യോ­​ഗം ഉ­​ച്ച­​യ്­​ക്ക് ഒ­​ന്നി­​ലേ­​ക്ക് മാ​റ്റി​യി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ശ­​നി­​യാ­​ഴ്­​ച ചേ​ര്‍​ന്ന യോ­​ഗ­​ത്തി­​ലും 10 എ​ല്‍­​എ­​മാ​ര്‍ മാ­​ത്ര­​മാ­​ണ് പ­​ങ്കെ­​ടു­​ത്തി­​രു­​ന്ന​ത്. ഇ­​തോ​ടെ കോ​ണ്‍­​ഗ്ര­​സ് എം­​എ​ല്‍­​എ­​മാ­​രെ​യും ചാ­​ക്കി­​ട്ട് പി­​ടി­​ക്കാ​ന്‍ ബി­​ജെ­​പി ശ്ര­​മി­​ക്കു­​ന്ന­​താ­​യി അ­​ഭ്യൂ­​ഹ­​ങ്ങ​ള്‍ ശ­​ക്ത­​മാ­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here