ന്യൂഡൽഹി: രാജ്യം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തിരിക്കേ, ​ തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. കേന്ദ്രസർക്കാരുമായുള്ള അഭി​പ്രായ വ്യത്യാസങ്ങളാണ് ഗോയലിനെ കടുത്ത തീരുമാനത്തി​ലേക്ക് നയി​ച്ചതെന്ന് സൂചനയുണ്ട്. രാഷ്‌ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചതായി നിയമമന്ത്രാലയം അറിയിച്ചു.അരുൺ ഗോയലിന് 2027 വരെ കാലാവധിയുണ്ടായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ 2025ൽ വിരമിക്കുമ്പോൾ ആ പദവിയിൽ എത്തേണ്ടതായിരുന്നു.ഗോയലിന്റെ രാജിയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമാണ് അവശേഷിക്കുന്നത്. തി​രഞ്ഞെടുപ്പ് കമ്മി​ഷണർ ആയി​രുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിച്ചതിനെ തുടർന്ന് മൂന്നംഗ കമ്മിഷനിൽ ഒരൊഴിവ് നിലവിലുണ്ടായിരുന്നു. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ ഒന്നിച്ച് നിയമിക്കേണ്ട സാഹചര്യമാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അതുണ്ടായേക്കും.ആരോഗ്യം അടക്കം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി ഗോയൽ ചൂണ്ടിക്കാട്ടിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here