ന്യൂദൽഹി: കനേഡിയൻ രാഷ്‌ട്രീയം ഭീകരവാദത്തിനും വിഘടനവാദത്തിനും പ്രാധാന്യം നൽകിയതാണ് ഭാരതത്തിനോടുള്ള സമീപനത്തിലുണ്ടായ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവിച്ചത്.

രാഷ്‌ട്രീയ ദൗർബല്യം മൂലം കുറച്ച് വർഷങ്ങളായി കാനഡയുടെ രാഷ്‌ട്രീയത്തിൽ ഭീകരവാദികൾക്കും വിഘടനവാദികൾക്കും ഇടം ലഭിക്കുന്നു. ഇക്കാരണത്താൽ നിരവധി ‌പ്രശ്നങ്ങളാണ് അവിടെ ഉണ്ടായിട്ടുള്ളത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലുള്ള ആശങ്കകൾ പങ്കുവയ്‌ക്കാൻ തയ്യാറാകാതെ പരസ്യമായി ഭാരതത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് കാനഡ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.കനേഡിയൻ പ്രധാനമന്ത്രി ഭാരതത്തിനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു. അതിന് മുമ്പ് ഇരുരാജ്യത്തിന്റെയും പ്രധാനമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ഭാരതത്തിനോട് പങ്കുവയ്‌ക്കണമെന്നും അതിൽ അന്വേഷണം നടത്താമെന്നും ഭാരതം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here