ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും.ഇതിനായി രൂപീകരിച്ച ഉന്നതതല സമിതി അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് യോഗം

ബംഗാളൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സംസ്ഥാനത്ത് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് യോഗത്തിൽ നിന്ന് മമത ഒഴിവായത്. മമതയ്ക്ക് പകരം എംപിമാരായ സുദീപ് ബന്ദ്യോപാധ്യായയും കല്യാണ് ബാനർജിയും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനാ വിരുദ്ധമാണെന്ന് മമത ബാനർജി ആരോപിച്ചിരുന്നു.ഇന്ന് ചേരുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട അവലോകനങ്ങൾ നടത്തും. നിലവിലെ ഭരണഘടനാ ചട്ടക്കൂട് പരിഗണിച്ച് ലോക്‌സഭ, സംസ്ഥാന നിയമസഭ മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകൾ യോഗത്തിൽ പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here