ന്യൂഡൽഹി ∙ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്നു 11നു പ്രഖ്യാപിക്കും. https://cisce.org, അല്ലെങ്കിൽ https://results.cisce.org വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം. ഡിജിലോക്കർ പോർട്ടൽ വഴിയും ഫലമറിയാം.

ഉപരിപഠന യോഗ്യത ലഭിക്കാത്തവർക്കായുള്ള കംപാർട്മെന്റ് പരീക്ഷ ഇക്കൊല്ലം മുതൽ ഇല്ല. പകരം, രണ്ടു വിഷയങ്ങളിൽ ജൂലൈയിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങൾക്കും ഇമെയിൽ: helpdesk@cisce.org ഫോൺ: 1800-203-2414.

LEAVE A REPLY

Please enter your comment!
Please enter your name here