ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മാർക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രത്തിൻ്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് റെക്കോഡ് തുകയായ അഞ്ച് കോടിയും 50% തിയേറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി അവകാശം സ്വന്തമാക്കിയത്.

ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. കെജിഎഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനെന്ന നിലയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കിയ രവി ബസ്രൂർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “മാർക്കോ”യ്ക്കുണ്ട്.

കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നീ മുൻനിര സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ കൈകാര്യത്തിലൊരുങ്ങുന്ന എട്ട് ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഒരു സ്റ്റൈലിഷ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉൾകൊണ്ട് അണിയറയിൽ ഒരുങ്ങുന്ന “മാർക്കോ” മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടെയിനർ ആയിരിക്കും. ചിത്രത്തിൽ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നായിക ബോളിവുഡിൽ ജിന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്,
കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടൻ്റ് – വിപിൻ കുമാർ, മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സ്.വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here