സെന്‍റ് ലൂയിസ്: ഭരതനാട്യം, കുച്ചിപ്പുഡി നർത്തകൻ അമർനാഥ് ഷോഷ് ആണ് കൊല്ലപ്പെട്ടു. വൈകുന്നേരം നടക്കാൻ പോയ ഇദ്ദേഹത്തിനുനേർക്ക് പ്രകോപനമൊന്നുമില്ലാതെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. മിസൂറിയിലെ സെന്‍റ് ലൂയിസിലാണ് ദാരുണ സംഭവം.

അമർനാഥിന് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് അമർനാഥ് ഘോഷിന്‍റെ സുഹൃത്ത് അറിയിച്ചു. കൊലപാതകത്തിന്‍റെ കാരണം, കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അവർ അറിയിച്ചു. കൊൽക്കത്ത സ്വദേശിയാണെന്നും മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ബന്ധുക്കളായി ആരും ഇല്ലെന്നും സുഹൃത്ത് പറയുന്നു.

കൊൽക്കത്തയിൽ ജനിച്ചു വളർന്ന അമർനാഥ് ചെന്നൈയിലെ കലാക്ഷേത്ര കോളജ് ഓഫ് ഫൈൻ ആർട്സിലെ പൂർവവിദ്യാർഥിയായിരുന്നു. അമേരിക്കയിലെ സെന്‍റ് ലൂയിസിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് പഠിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here