വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​ത്തി​ൽ നടപടി ആവശ്യ​പ്പെട്ട് പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ലയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. ടി. സിദ്ധീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. പ്ര​തി​​ക​ളെ മു​ഴു​വ​ൻ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ളാ​ണ് പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ൽ ദിവസവും അ​ര​ങ്ങേ​റു​ന്ന​ത്. എ.​ബി.​വി.​പി, കെ.​എ​സ്.​യു സം​ഘ​ട​ന​ക​ൾ ക​വാ​ട​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here