ആഗോള ബോക്‌സ്‌ ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ റെക്കോഡിനേയും മറികടക്കുമെന്ന സൂചനയാണ് ചിത്രം ഇപ്പോള്‍ നല്‍കുന്നത്. തമിഴ്‌നാട്ടിലും വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ തെലുഗു പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ തെലുഗു പതിപ്പ് റിലീസ് ചെയ്യുകയെന്നാണ് പുറത്തുവന്ന വിവരം.പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്. കമല്‍ഹാസന്‍റെ ​ഗുണയുടെ റെഫറന്‍സും കൂടെ വന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ ചിത്രം വലിയ ഹിറ്റായി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here