വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് ജി​ല്ല​യി​ൽ നി​ന്നു​ള്ള രേ​ഖാ​ബെ​ൻ പ​ട്ടേ​ൽ, സം​ഗീ​താ​ബെ​ൻ പ​ട്ടേ​ൽ, മ​നി​ഷാ​ബെ​ൻ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സൗ​ത്ത് ക​രോ​ലി​ന​യി​ലെ ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി​യി​ലെ ഒ​രു പാ​ല​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​ വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ചീ​ഫ് ഡെ​പ്യൂ​ട്ടി കൊ​റോ​ണ​ർ മൈ​ക്ക് എ​ല്ലി​സ് വാ​ർ​ത്താ ചാ​ന​ലാ​യ ഡ​ബ്ല്യു​എ​സ്പി​എ​യോ​ട് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ഒ​രു മ​ര​ത്തി​ൽ കു​ടു​ങ്ങി​യി​രു​ന്നു. സൗ​ത്ത് ക​രോ​ലി​ന ഹൈ​വേ പ​ട്രോ​ൾ, ആ​ന്‍റ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ, ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി ഇ​എം​എ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ടീ​മു​ക​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here