മോഹന്‍ലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂര്‍ത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രില്‍ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഈ താര ജോടി ഒത്തുചേര്‍ന്നത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.തികച്ചും ലളിതമായ ചടങ്ങില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നല്‍കി. സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്മുഖംഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ്’ഷണ്മുഖം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതം നര്‍മ്മത്തിലൂടെയും ഹൃദയസ്പര്‍ശിയുമായ രംഗങ്ങളിലൂടെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. കഥ – കെ.ആര്‍. സുനില്‍
തിരക്കഥ – തരുണ്‍ മൂര്‍ത്തി. – കെ.ആര്‍. സുനില്‍. സംഗീതം. ജെയ്ക്ക്- ബിജോയ്‌സ്. ഛായാഗ്രഹണം – ഷാജികുമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗോകുല്‍ ദാസ്.
മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈന്‍ -സമീരാസനീഷ് . കോ-ഡയറക്ടര്‍ – ബിനു പപ്പു. പ്രൊഡക്ഷന്‍ മാനേജര്‍ -ശിവന്‍ പൂജപ്പുരം
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – രാജേഷ്. മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍ പൊടുത്താണ്. രജപുത്രാ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു. വാഴൂര്‍ ജോസ്. ഫോട്ടോ. അമല്‍

LEAVE A REPLY

Please enter your comment!
Please enter your name here