കൊല്ലം :കെ എസ് ആര്‍ ടിസി കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. 10 നു രണ്ടു യാത്രകള്‍- ഗവിയും രാമക്കല്‍മേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ് ഒരാള്‍ക്ക്.രാമക്കല്‍ മേട്-കാല്‍വരി മൗണ്ട് യാത്രയും 10 ന്. 1070 രൂപയാണ് നിരക്ക്. അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, ആമപ്പാറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. 11ന് പൊ•ുടി യാത്രയില്‍ പേപ്പാറ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നിവടങ്ങളും കാണാം. പ്രവേശന ഫീസുകള്‍ ഉള്‍പ്പടെ ഒരാള്‍ക്ക് 770 രൂപ. രണ്ടു ദിവസത്തെ മൂന്നാര്‍ യാത്ര 17 നു രാവിലെ 5 മണിക്ക് ആരംഭിക്കും. താമസം ഉള്‍പ്പടെ 1730 രൂപയാണ് നിരക്ക്.18 നു പാണിയേലി പോര്, റോസ്മല എന്നിങ്ങനെ രണ്ടു ട്രിപ്പുകള്‍. പാണിയേലിപ്പോര് 1050 രൂപയും റോസ്മല എല്ലാ എന്‍ട്രി ഫീസുകളും ഉള്‍പ്പടെ 770 രൂപയുമാകും. ആറ്റുകാല്‍ പൊങ്കാല ദിവസമായ 25 നു ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും എ സി ബസ്സും അന്നേ ദിവസം ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറയുടെ ആദ്യ ഉല്ലാസ യാത്രയും നടക്കും. ഫോണ്‍ -9747969768, 0474 2751053.

LEAVE A REPLY

Please enter your comment!
Please enter your name here