മലപ്പുറം: മിഠായി കവറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ തയ്യാറാക്കി വച്ചിരുന്ന മയക്കുമരുന്ന് മലപ്പുറം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർബി സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതമായി പിടികൂടുകയായിരുന്നു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ അനസ് പി എന്നയാളുടെ മുറിയിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ സ്ഥിരമായി ഈ മുറിയിൽ താമസിക്കുന്ന ആളാണെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.

ഇയാളുടെ മുറിയും പരിസരവും എക്‌സൈസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. സ്ഥലത്ത് എക്‌സൈസിന്റെ സാന്നിദ്ധ്യം മനസിലാക്കിയ പ്രതി കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബ്, പ്രിവന്റീവ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, ഷെഫീർ അലി പി, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അലി, വനിത സിവിൽ എക്‌സൈസ് ഓഫീസർ സലീന, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിസാർ എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here