കരുനാഗപ്പള്ളി : മാരാരിത്തോട്ടം ആൽത്തറമൂട് കാട്ടൂർ കുന്നംപുറത്ത് സ്വകാര്യ ഭൂമിയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. 30 സെന്റിമീറ്റർ നീളമുള്ള നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ ചെടിയാണ് കണ്ടെടുത്തത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പി.എൻ.വിജിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കരുനാഗപ്പള്ളിയിലെ പൊതു ഇടങ്ങളിലും ജനശ്രദ്ധ പതിക്കാത്ത ഇടങ്ങളിലും കഞ്ചാവ് ചെടികൾ വളർത്തുവാൻ ഒരുപറ്റം ആളുകൾ ശ്രമിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ എസ്. ആർ. ഷെറിൻരാജ്, ബി സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here