തിരുവനന്തപുരം : സൈബർ രം​ഗത്ത് വിവിധ തരത്തിലുള്ള തട്ടിപ്പുകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ‘സൈബർ ഫ്രോഡുകളിൽ നോട്ട ആകട്ടെ നമ്മുടെ സ്ഥാനാർഥി’ എന്ന വരികളോയെയുള്ള പോസ്റ്റാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത്. വോട്ടിംഗ് മെഷീന്റെ ചിത്രത്തിൽ സ്ഥാനാർഥികളുടെ പേര് രേഖപ്പെടുത്തുന്നതിനുള്ളയിടത്ത് വിവിധ തരം സൈബർ തട്ടിപ്പുകളുടെ പേരുകളാണ് പറഞ്ഞിരിക്കുന്നത്. തട്ടിപ്പുകാർ ഒരുക്കുന്ന ഓൺലൈൻ കെണികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here