കോട്ടയം : പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽമുൻ എരുമേലി  ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയന്റെ മൊഴി എടുത്തു. വനം വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും  ജയൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം . അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ഓഫീസര്‍ പറഞ്ഞു. തനിക്കെതിരെ ഉദ്യോഗസ്ഥ തല ഗൂഢാലോചനയെന്ന് കരുതുന്നില്ലെന്നുംമേൽ ഉദ്യോഗസ്ഥരെ പൂർണവിശ്വാസമാണെന്നും ബി ആര്‍ ജയൻ പറഞ്ഞു.എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെ ഗ്രോ ബാഗിൽ കഞ്ചാവ് ചെടി വളർത്തിയെന്ന എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ബി ആർ ജയൻ്റെ റിപ്പോർട്ടിൽ ദുരൂഹത വനം വകുപ്പ് സംശയിക്കുന്നുണ്ട് . സ്ഥലംമാറ്റ ഉത്തരവ് വന്നതിനുശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചതിലും വനംവകുപ്പിന് സംശയമുണ്ട്.ഈ മാസം 16 നാണ് ബി ആർ ജയൻ പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. ഇത് സംബന്ധിച്ച്   ജി ഡി ബുക്കിൽ  രേഖപ്പെടുത്തിയിരുന്നില്ല ,മാത്രമല്ല കഞ്ചാവ് ചെടി വളർത്തിയെന്ന വിവരം ഡി എഫ് ഓ യെ വിളിച്ചു പറഞ്ഞിരുന്നു . കഞ്ചാവ് ചെടികൾ ആ സമയം കണ്ടെടുക്കാൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കഴിഞ്ഞിരുന്നില്ല.  മലപ്പുറം ഫോറസ്ട്രി ഓഫീസിലേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ശേഷമാണ് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഇക്കാര്യത്തിലും വനംവകുപ്പിന് സംശയമുണ്ടായിരുന്നു.നേരത്തെ അമിത ജോലിഭാരം,ഹരാസ്സ്മെന്റ്  ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്   വനിതാ ജീവനക്കാർ എരുമേലി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ ബി ആർ ജയന് എതിരെ വനം വകുപ്പിന് പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് പത്തു പേജുള്ള അന്വേഷണ റിപ്പോർട്ടിൽ ഫോറെസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മി എം  ഐ എഫ് എസ് എരുമേലി റേഞ്ചർ ആയിരുന്ന ജയനെതിരെ റിപ്പോർട്ട് നൽകിയിരുന്നു .ഇതേ തുടർന്നാണ് നിലമ്പൂർ സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റം വന്നത് .19 ആം തിയതി ഓർഡർ വന്നത് ഉടൻ പുതിയ റേഞ്ചർ ചാർജെടുക്കാൻ ആയിരുന്നെങ്കിലും രണ്ടു ദിവസം അകാരണമായി ചാര്ജെടുക്കൽ വൈകിപ്പിക്കുകയായിരുന്നു . ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ റിപ്പോർട്ടിൽ ഇയാൾക്കെതിരെ പരാതി നൽകിയ   വനിതാ ജീവനക്കാരുടെ പേരും പരാമർശിച്ചിട്ടുണ്ട്. ഇതും വനംവകുപ്പിന്  സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ പരസ്യമായി ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്താൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോ എന്ന ചോദ്യവും വനം വകുപ്പിനുണ്ട്. യൂത്ത് കോൺഗ്രസിന്റെ സമരത്തിനിടെ കഞ്ചാവ് ചെടി കണ്ടെടുത്തതിലും മുൻ റേഞ്ചർ ഫോട്ടോയിൽ നൽകിയിരിക്കുന്ന കഞ്ചാവ് ചെടിയും നാട്ടുകാർ കണ്ടെടുത്ത കഞ്ചാവ് ചെടിയും തമ്മിൽ ഉള്ള അന്തരവും   വനവകുപ്പ് അന്വേഷണസംഘത്തിന്   ദുരൂഹത വർധിപ്പിക്കുന്നുണ്ട് .ഇതിനിടെ പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ചു കടന്നവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here