ചെങ്ങന്നൂർ : ഐടിഐ വിദ്യാർഥിനിയായ പെൺകുട്ടിയുടെ ചിത്രം ന​ഗ്നചിത്രവുമായി മോർഫ് ചെയ്ത് പരസ്പരം കൈമാറിയ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. ഹോർട്ടികൾച്ചർ ഒന്നാം വർഷവിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു പി അനിൽ(20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു(19), നെടുമുടി സ്വദേശി അജിത്ത് പി പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.   

പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന്‌ ഫോട്ടോ എടുത്ത്  ഇന്റർനെറ്റിൽ നിന്നെടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി ഐടിഐ പ്രിൻസിപ്പൽ മുഖാന്തരം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here