ന്യൂഡൽഹി: മേയ് അഞ്ചിന് നടക്കുന്ന നീറ്റ് (യു.ജി) പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മേയ് അഞ്ചിന് ഉച്ച രണ്ട് മണി മുതൽ വൈകീട്ട് 5.20 വരെ രാജ്യത്തെ 557 നഗരങ്ങളിലെ കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുക. 24 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

https://neet.ntaonline.in/frontend/web/admitcard/index ലിങ്കിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപ്ലിക്കേഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി വേണം ഡൗൺലോഡ് ചെയ്യാൻ. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ പ്രയാസം നേരിടുന്നവർക്ക് 011-40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here