ത​ളി​പ്പ​റ​മ്പ്: പ​തി​നാ​റു വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് 113 വ​ര്‍​ഷം ത​ട​വും 1,75,000 രൂ​പ പി​ഴ​യും. കു​റു​മാ​ത്തൂ​ര്‍ ഡ​യ​റി​യി​ലെ കു​ന്നി​ല്‍ വീ​ട്ടി​ല്‍ പി.​കെ. മ​ഹേ​ഷി​നെ (37) ആ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ര്‍. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

2017-18 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ര​വ​ധി ത​വ​ണ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യെ പ​ട്ടി​ക​കൊ​ണ്ട് അ​ടി​ച്ച​ത് ഉ​ള്‍​പ്പെ​ടെ ഏ​ഴു വ​കു​പ്പു​ക​ളി​ലാ​യാ​ണു ശി​ക്ഷ. പ​തി​നാ​റു​കാ​ര​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​നെ ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പോ​ക്‌​സോ കോ​ട​തി​യി​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.ശ്രീ​ക​ണ്ഠ​പു​രം സി​ഐ ആ​യി​രു​ന്ന കെ.​ആ​ര്‍. ര​ഞ്ജി​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​സ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് സി​ഐ ഇ.​പി. സു​രേ​ശ​നാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ഷെ​റി​മോ​ള്‍ ജോ​സ് ഹാ​ജ​രാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here