ക​ണ്ണൂ​ര്‍: വി​വി​ധ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളി​ല്‍ നാ​ലു​പേ​ര്‍​ക്ക് 62,658 രൂ​പ ന​ഷ്ട​മാ​യി. വാ​ട്‌​സ്ആ​പ്പ് വ​ഴി വ​ന്ന ഓ​ണ്‍​ലൈ​ന്‍ പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന സ​ന്ദേ​ശം ക​ണ്ട് പ​ണം ന​ല്‍​കി​യ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​ക്ക് 37000 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പാ​ര്‍​ട്ട് ടൈം ​ജോ​ലി എ​ന്ന പേ​രി​ല്‍ പ​ല ത​ര​ത്തി​ലു​ള്ള ടാ​സ്ക്കു​ക​ള്‍ ന​ല്‍​കി​യാ​ണ് പ​രാ​തി​ക്കാ​ര​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്.

ടാ​സ്കി​ന് പ​ണം ന​ല്‍​കി​യാ​ല്‍ ടാ​സ്‌​ക് പൂ​ര്‍​ത്തി​യാ​യാ​ല്‍ ഇ​ര​ട്ടി​ത്തു​ക ല​ഭി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പ​ണം തി​രി​കെ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു. സ​മാ​ന​മാ​യ ത​ട്ടി​പ്പി​ല്‍ പാ​നൂ​ര്‍ സ്വ​ദേ​ശി​ക്ക് 7670 രൂ​പ ന​ഷ്ട​മാ​യി. മ​റ്റൊ​രു പ​രാ​തി​യി​ല്‍ വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് ത​ല​ശേ​രി സ്വ​ദേ​ശി​യി​ല്‍ നി​ന്നും 15,000 രൂ​പ ത​ട്ടി​യെ​ടു​ത്തു.പ​രാ​തി​ക്കാ​ര​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന വ്യാ​ജേ​ന ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി മെ​സേ​ജ് അ​യ​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് അ​തൊ​രു ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത് തു​ട​ര്‍​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. വ്യാ​ജ ജി​യോ വെ​ബ്‌​സൈ​റ്റി​ന്‍റെ ലി​ങ്ക് വ​ഴി മ​യ്യി​ല്‍ സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് 2988 രൂ​പ.

LEAVE A REPLY

Please enter your comment!
Please enter your name here