കൽപ്പറ്റ: 19.516 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വയനാട് പടിഞ്ഞാറത്തറയിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി കാരക്കാമല പുഴക്കൽ റാഷിദ് (28) ആണ് പിടിയിലായത്.

സമാന കേസുകളിൽ ഇയാൾ നേരത്തെയും പിടിയിലായിരുന്നു. കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്നാണ് പരിശോധന നടത്തിയത്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം എക്സൈസ് പരിശോധിച്ചു വരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here