പാലാ: അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളിയാപ്പള്ളി ഉറുമ്പിൽ വീട്ടിൽ വൈശാഖ് അശോക് (37), അഖിൽ അശോക്(34) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയായ യുവാവിനെ ഇവർ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. കുടിവെള്ളപദ്ധതിയുടെ ടാങ്ക് ക്ലീൻ ചെയ്യുന്ന സ്ഥലത്തുനിന്നും സഹോദരങ്ങളുടെ മോട്ടോർസൈക്കിൾ മാറ്റിവെക്കാൻ യുവാവ് ആവശ്യപ്പെട്ടതിലുള്ള വിരോധം മൂലമാണ് ഇവര് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.